കണ്ണൂര്‍: ഹര്‍ത്താല്‍ പ്രഖ്യാപനത്തിനെതിരെ ജനം പ്രതികരിക്കണമെന്ന് ഹര്‍ത്താല്‍ വിരുദ്ധ മുന്നണി ആഹ്വാനം ചെയ്തു. ജനകീയ പ്രശ്നങ്ങള്‍ക്ക് പോലും പ്രധിഷേധിക്കാന്‍ അണികളെ സജ്ജമാക്കാന്‍ പറ്റാത്ത നിസ്സഹാവസ്ഥയാണ് യുഡിഎഫ് ന്റെ ഹര്‍ത്താല്‍ പ്രഖ്യാപനം വെളിപ്പെടുത്തുന്നത്. ആശയ ദാരിദ്ര്യവും അണികളിലുള്ള വിശ്വാസവും നഷ്ടപ്പെടുമ്പോള്‍ പത്രക്കുറിപ്പിലൂടെ കേരളം സ്തംഭിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ ഹര്ത്തല് ചെപ്പടി വിദ്യക്കെതിരെ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും ഹര്ത്തല് വിരുദ്ധമുന്നണി യോഗം ആഹ്വാനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ടി.പി.ആര് നാഥ്, ദിനുമൊട്ടമ്മല്‍, രാജന് തീയ്യറത്ത്, ബൈജു പള്ളിക്കണ്ടി, സതീശന്, രജേഷ് പച്ച എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: