പള്ളിവാസലില്‍ അനധികൃത കെട്ടിട നിര്‍മ്മാണം തടഞ്ഞു

Saturday 14 October 2017 11:42 pm IST

നിര്‍മ്മാണം നടന്ന കെട്ടിടങ്ങള്‍

മൂന്നാര്‍(ഇടുക്കി): അവധിദിവസം മുന്നില്‍ കണ്ട് പള്ളിവാസല്‍ വില്ലേജില്‍ അനധികൃതമായി നിര്‍മ്മാണം നടത്തിയ സ്ഥലങ്ങളില്‍ ദേവികുളം സബ്കളക്ടര്‍ വി.ആര്‍. പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന രണ്ട് കെട്ടിടങ്ങളിലെത്തി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്പ്പിച്ചു. പള്ളിവാസല്‍ ചിത്തിരപുരം പിഎച്ച്‌സിക്ക് സമീപത്താണ് സക്കീര്‍ ഹുസൈന്‍, റിയാസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നത്. രണ്ട് കെട്ടിടങ്ങളിലും നിര്‍മ്മാണത്തിനായി എത്തിച്ചിരുന്ന ടൈല്‍സ്, ഗ്രാനൈറ്റ്, അലുമിനിയം ഷീറ്റ്, കോണ്‍ക്രീറ്റ് കട്ട ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന സാമഗ്രികളാണ് പിടിച്ചെടുത്തത്. ഇവ വെള്ളത്തൂവല്‍ പോലീസില്‍ ഏല്‍പ്പിച്ചു.

കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് രാജീവ് ഒരു കെട്ടിടം ഉടമയ്ക്ക് വേണ്ടി ബോണ്ട് സമര്‍പ്പിക്കാന്‍ സ്റ്റേഷനിലെത്തിയിരുന്നു. അനധികൃത നിര്‍മ്മാണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.