കഞ്ചാവ് കടത്ത്: രണ്ട് പേര്‍ പിടിയില്‍

Saturday 14 October 2017 11:11 pm IST

നെടുങ്കണ്ടം(ഇടുക്കി): ഒന്നരക്കിലോ കഞ്ചാവുമായി ആലപ്പുഴ ,എറണാകുളം  സ്വദേശികള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ആലപ്പുഴ അരൂക്കുറ്റി വെള്ളിവീട്ടില്‍ തസ്ലി (21), വടുതല വഞ്ചിപ്പുരയ്ക്കല്‍ നിതിന്‍ (21) എന്നിവരാണ് പിടിയിലായത്. നെടുങ്കണ്ടത്ത് നിന്നും ആലപ്പുഴയിലേയ്ക്ക് കഞ്ചാവ് കടത്താന്‍ ശ്രമം നടത്തുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്. നെടുങ്കണ്ടം പഞ്ചായത്ത് സ്‌കൂളിന് സമീപം ബസ് കാത്ത് നില്‍ക്കുന്നതിനിടെ എക്‌സൈസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.  പ്രതികളുടെ കൈവശം ബാഗിലൊളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. ഒരു കിലോ കഞ്ചാവുമായി അരൂര്‍ പൊലീസ് അടുത്തിടെ തസ്ലിനെ പിടികൂടിയിരുന്നു. ഒരുമാസം മുന്‍പാണ് തസ്ലി ജയില്‍നിന്നും ഇറങ്ങിയത്. നിതിനിന്റെ പേരിലും ആലപ്പുഴയില്‍ കഞ്ചാവ് കേസുള്ളതായി നെടുങ്കണ്ടം എക്‌സൈസ് അറിയിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരായ ചെറിയാന്‍, സേവ്യര്‍, രാജന്‍, ഷിയാദ്, ഷാജി, ശ്രീകുമാര്‍, ശശിന്ദ്രന്‍, ജോഷി, ബിജി, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.