ബാങ്ക്‌ സെക്രട്ടറിയെ സസ്പെണ്റ്റ്‌ ചെയ്തു

Saturday 16 July 2011 9:31 pm IST

മട്ടന്നൂറ്‍: കീഴല്ലൂറ്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ സെക്രട്ടറിയെ അന്വേഷണവിധേയമായി സസ്പെണ്റ്റ്‌ ചെയ്തു. എളമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക്‌ സെക്രട്ടറി എന്‍.രാജനെയാണ്‌ സസ്പെണ്റ്റ്‌ ചെയ്തത്‌. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട കീഴല്ലൂറ്‍ ബാങ്ക്‌ ഭരണസമിതിയെ കഴിഞ്ഞ എല്‍ഡിഎഫ്‌ ഭരണകാലത്ത്‌ കൃത്രിമ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പിരിച്ചുവിടാന്‍ കൂട്ടുനില്‍ക്കുകയും സത്യസന്ധമല്ലാത്ത രേഖകള്‍ ചമച്ച്‌ ഹൈക്കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത കാരണത്താലാണ്‌ സെക്രട്ടറിയെ അന്വേഷണവിധേയമായി സസ്പെണ്റ്റ്‌ ചെയ്തതെന്ന്‌ ബാങ്ക്‌ അഡ്മിനിസ്ട്രേറ്റീവ്‌ കമ്മറ്റി ചെയര്‍മാന്‍ വി.ആര്‍.ഭാസ്കരന്‍ അറിയിച്ചു.