ശ്രീനഗര്‍: ഹിമാലയത്തിലെ റോങ്ങ്തങ്ങ് ചുരത്തില്‍ ജീപ്പ് മറിഞ്ഞ് മലയാളി ഉദ്യോഗസ്ഥന് മരിച്ചു.
ജനറല്‍ റിസര്‍വ് എന്‍ജിനീയറിങ് ഫോഴ്സ് (ഗ്രഫ്) ഉദ്യോഗസ്ഥന് പള്ളിപ്പാട് നടുവട്ടം ചൂനാട്ടു വിളയില്‍ വിജയകുമാറിന്റെ മകന് അരുണ്‍ വി.കുമാറാ (28)ണ് മരിച്ചത്.
സമുദ്രനിരപ്പില്‍ നിന്ന് 13,000 അടി ഉയരത്തിലാണ് ചുരം. ജീപ്പില്‍ അഞ്ചുപേരുണ്ടായിരുന്നു. രണ്ടര മാസം മുന്‍പാണ് നാട്ടില്‍ വന്നത്. അമ്മ: ഇന്ദിരാമണി. ഭാര്യ: ഡിംബി. മക്കള്‍: ശ്രീലക്ഷ്മി, ജ്യോതിലക്ഷ്മി. സഹോദരി: അഞ്ജു വി. കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: