മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഇന്ന് വോട്ടെണ്ണല്‍. രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍. ആദ്യം പോസ്റ്റല്‍ വോട്ടാണ് എണ്ണുക. ഉച്ചയ്ക്ക് 12 മണിയോടെ ഫലം പുറത്തുവരും.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണ് വേങ്ങരയില്‍ രേഖപ്പെടുത്തിയത്. കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയില്‍ യുഡിഎഫും അട്ടിമറി വിജയം പ്രതീക്ഷിച്ച് എല്‍ഡിഎഫും ചരിത്രം മാറ്റിമറിക്കുമെന്ന് എന്‍ഡിഎയും അവകാശപ്പെടുന്നു. കെ. ജനചന്ദ്രന് മാസ്റ്റര്‍ (എന്‍ഡിഎ), കെ.എന്‍.എ. ഖാദര്‍ (യുഡിഎഫ്), പി.പി. ബഷീര്‍ (എല്‍ഡിഎഫ്) എന്നിവര്‍ തമ്മിലായിരുന്നു പ്രധാന മത്സരം.
മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെ വന്ന ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: