ടോക്കിയോ: ശാന്തസമുദ്രത്തില്‍ ചരക്കു കപ്പല്‍ മുങ്ങി കാണാതായവരില്‍ മലയാളിയായ ക്യാപ്ടന് രാജേഷ് നായരും.
26 പേരുമായി ഫിലിപ്പൈന്‍സിന് സമീപം മുങ്ങിയ കപ്പലില്‍ നിന്ന് 15 പേരെ രക്ഷിച്ചിരുന്നു. 11 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. അപകടം നടന്ന് മൂന്നു ദിവസമായ സാഹചര്യത്തില്‍ ആരെയെങ്കിലും ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കു പ്രതീക്ഷയില്ല.
നിക്കല്‍ അയിരുമായി പോയ എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് കൊടുങ്കാറ്റില്‍ മുങ്ങിയത്. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: