ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്കു പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിലാണ് പാക്ക് സൈന്യം വെടിവയ്പ് നടത്തിയത്. പരിക്കേറ്റവരില്‍ രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
ഭീംബര്‍ ഗലി സെക്ടറില്‍ ഓട്ടോമാറ്റിക് തോക്കുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് വൈകിട്ട് എട്ടു മണിയോടെയായിരുന്നു ആക്രമണമെന്ന് സൈനിക വക്താവ് അറിയിച്ചു. പാക്ക് ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ മൂന്നു ദിവസത്തിനിടെ പാക് വെടിവയ്പില്‍ പരിക്കേറ്റവരുടെ എണ്ണം പത്തായി. പരിക്കേറ്റവരിൽ ആറു സൈനികരും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: