കശ്മീരിൽ ഭീകരവാദികൾ പരാജയ ഭീതിയിൽ

Sunday 15 October 2017 11:21 am IST

ശ്രീ​​​​ന​​​​ഗ​​​​ർ: ജമ്മു-കാശ്മീര്‍ ശാന്തിയുടെ പാതയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കശ്മീരിൽ ഭീകരവാദികള്‍ പരാജയ സമ്മര്‍ദ്ദത്തിലാണെന്നും അവര്‍ രക്ഷപെടാനുള്ള നീക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ദ​​​​ക്ഷി​​​​ണ കശ്മീ​​​​രി​​​​ലെ പു​​​​ൽ​​​​വാ​​​​മ ജി​​​​ല്ല​​​​യി​​​ലെ ഗണ്ടെര്‍ബലില്‍ നടന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ല​​​​ഷ്ക​​​​ർ ഇ ​​തോ​​​​യ്ബ ക​​​​മാ​​​​ൻ​​​​ഡ​​​​ർ അ​​​​ട​​​​ക്കം ര​​​​ണ്ടു കൊ​​​​ടും ​​ഭീ​​​​ക​​​​ര​​​​രെ സൈ​​​​ന്യം വ​​​​ധി​​​​ച്ചത്തിനു പിന്നാലെയാണ് മന്തിയുടെ പ്രസ്താവന. ജമ്മു-കാശ്മീര്‍ ശാന്തിയുടെ പാതയിലാണ്, ഇത് ഭീകരവാദത്തിന്‍റെ അവസാന ഘട്ടമാണ് അദ്ദേഹം പറഞ്ഞു. പോലീസും സുരക്ഷ സേനയും കാശ്മീരില്‍ ചെയ്യുന്ന കാര്യങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കശ്മീരിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്സ് സേനയ്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഈയവസരത്തില്‍ ശ്ലാഘനീയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു