ഇടുക്കി: തമിഴ്നാട്ടിലെ മുന്തലില് രണ്ടു മലയാളി യുവാക്കള്‍ വെട്ടേറ്റ് മരിച്ചു. മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശികളായ ജോണ്‍പീറ്റര്‍ (19), ശരവണന് (18) എന്നിവരാണ് മരിച്ചത്. ഇരുവരും ഓട്ടോഡ്രൈവര്‍മാരാണ്.
നിരവധി കൊലക്കേസുകളില്‍ പ്രതിയായ മണി എന്നയാളാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ജയിലിലായിരുന്ന മണി കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.
തമിഴ്നാട്ടിലേക്ക് ഓട്ടം പോകുന്നു എന്ന് പറഞ്ഞാണ് ജോണ്‍ പീറ്റര്‍ ശനിയാഴ്ച രാത്രി 8.30 ഓടെ വീടു വിട്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ദൂരത്തേയ്ക്കുള്ള ഓട്ടമായതിനാല്‍ സുഹൃത്തായ ശ്രാവണിനെ ഒപ്പം കൂട്ടുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: