വാനാക്രൈ സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയ

Sunday 15 October 2017 11:59 am IST

ന്യൂയോർക്ക്: ആഗോള തലത്തിൽ ഉണ്ടായ വാനാക്രൈ സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയയാണെന്ന വെളിപ്പെടുത്തലുമായി മൈക്രോ സോഫ്ടിന്റെ പ്രസിഡന്റ് ബ്രാഡ് സ്മിത്ത്. അന്തർദേശീയ ചാനലായ ഐടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2017ൽ ലോകത്തെ 150ഓളം രാജ്യങ്ങളിൽ നടന്ന വാനാക്രൈ സൈബർ ആക്രമണത്തിൽ 200,000 കമ്പ്യൂട്ടറുകളാണ് പ്രവർത്തന രഹിതമായത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഉത്തരകൊറിയയാണെന്ന് ബലമായി സംശയിക്കുന്നതായി ബ്രാഡ് സ്മിത്ത് പറഞ്ഞു. സൈബർ ആക്രമണം നടത്തുന്നതിനായി അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ പക്കൽ നിന്നും ഉത്തരകൊറിയ ഇതിനായി വേണ്ട സൈബർ ആയുധങ്ങൾ മോഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി ഇത്തരത്തിലുള്ള സൈബർ ആക്രമണം കാര്യമായി ലോകത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.