പത്തനംതിട്ട: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തി കുറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മണ്ഡലത്തില്‍ എസ്ഡിപിഐക്ക് വോട്ട് കൂടിയത് ആശങ്കാജനകമാണ്. ഇതിന് മുസ്ലിം ലീഗും കോണ്‍ഗ്രസും മറുപടി പറയണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
വേങ്ങരയില്‍ 5,728 വോട്ടുകളാണ് ബിജെപി നേടിയത്. നേരത്തെ മണ്ഡലത്തില്‍ സ്വാധീനം കുറവായിരുന്ന എസ്ഡിപിഐയ്ക്ക് ഇത്തവണ വോട്ടുനില മെച്ചപ്പെടുത്തുകയായിരുന്നു. 8648 വോട്ടുകള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. കെസി നസീറിന് ലഭിച്ചു. വിഷലിപ്തമായ പ്രചാരണമാണ് എസ്ഡിപിഐ നടത്തിയിരുന്നതെന്ന് പിപി ബഷീര്‍ പറഞ്ഞു.
പ്രാദേശിക വിഷയങ്ങളാണ് എസ്ഡിപിഐ പ്രചാരണ ആയുധമാക്കിയതെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: