കുട്ടനാട്: കുട്ടനാട്ടിലെ പ്രധാന റോഡുകളിലുള്‍പ്പടെ കുഴികള്‍ നിറഞ്ഞത് ജനങ്ങളെ വലയ്ക്കുന്നു. വെള്ളപ്പൊക്ക ദുരിതത്തിന്റെ ബാക്കിപത്രമായി കുട്ടനാട്ടിലെ റോഡുകള്‍ തകര്‍ന്നു കിടക്കുന്നതു ജനങ്ങളെ ദുരിതത്തിലാക്കുന്നു.
ആലപ്പുഴ-ചങ്ങനാശേരി റോഡ് ഉള്‍പ്പെടെയുള്ള പ്രധാന റോഡുകള്‍ തകര്‍ന്നു കിടക്കുന്നതു വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. ഇരുചക്രവാഹനങ്ങള്‍ രാത്രിയില്‍ റോഡിലെ കുഴികളില്‍ വീഴുന്നതു പതിവാണ്. എസി റോഡില്‍ പല സ്ഥലങ്ങളിലും രൂപപ്പെട്ട വന്‍കുഴികളില്‍ വാഹനങ്ങള്‍ വീഴാതിരിക്കാന്‍ പെട്ടെന്നു വെട്ടിക്കുന്നതു അപകടങ്ങള്‍ക്കു കാരണമാകുന്നു.
ചതുര്‍ത്ഥ്യാകരി–കണ്ണാടി, മങ്കൊമ്പ് വികാസ്മാര്‍ഗ്, വേഴപ്രാതായങ്കരി, കിടങ്ങറവെളിയനാട്, കിടങ്ങറകാവാലം, കിടങ്ങറനീരേറ്റുപുറം, മങ്കൊമ്പ്ചമ്പക്കുളം, പൂപ്പള്ളിചമ്പക്കുളം, ചമ്പക്കുളം–എടത്വ, പള്ളിക്കൂട്ടുമ്മപുളിങ്കുന്ന്, മാമ്പുഴക്കരികളങ്ങര റോഡുകളുടെയും അവസ്ഥ ദയനീയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: