പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കണം

Sunday 15 October 2017 3:31 pm IST

ചേര്‍ത്തല: വടക്കേ അങ്ങാടി കവല വികസനവും നഗരത്തിലെ റോഡിന്റെ പുനര്‍നിര്‍മാണവും ഒന്നിച്ച് പൂര്‍ത്തിയാക്കണമെന്ന് ദക്ഷിണ മേഖല ഓള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. എക്‌സറെ ബൈപ്പാസ് ഒറ്റപ്പുന്ന കവല പഴയ ദേശീയപാത വടക്കേ അങ്ങാടി കവല വഴിയാണ് കടന്നുപോകുന്നത്. റോഡ് നിര്‍മാണം പൂര്‍ത്തിയായ ശേഷം കവല വികസനത്തിനായി റോഡ് വീണ്ടും പൊളിക്കേണ്ടി വരുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുമെന്നും പിഡബ്ല്യുഡിക്ക് ബാധ്യതയും ഖജാനാവിന് ലക്ഷങ്ങളുടെ നഷ്ടവും ഉണ്ടാക്കുന്ന രണ്ട് നിര്‍മാണങ്ങള്‍ ഒന്നിച്ചായാല്‍ സാമ്പത്തിക നഷ്ടം കുറയ്ക്കാനാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ വേളോര്‍വട്ടം ശശികുമാര്‍ അദ്ധ്യക്ഷനായി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.