സപ്ലൈക്കോ നെല്ല് സംഭരണം ഉടന്‍ ആരംഭിക്കണം

Sunday 15 October 2017 5:21 pm IST

പാലക്കാട്:സപ്ലൈക്കോ നെല്ല് സംഭരണം ഉടന്‍ ആരംഭിക്കണമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.ശിവദാസ് ആവശ്യപ്പെട്ടു. ജില്ലയില്‍ കൊയ്ത്ത് 80 ശതമാനത്തില്‍ ഏറെയായിട്ടും സപ്ലൈക്കോ നെല്ല് സംഭരണം ഇഴഞ്ഞുപോകുന്നത് സ്വകാര്യമില്ലുകാരെ സഹായിക്കുന്നതിന്റെ ഭാഗമാണ്. ഇത് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരോട് ചെയ്യുന്ന കൊടും വഞ്ചനയാണ്. നനഞ്ഞ നെല്ല് കിട്ടിയ വിലക്ക് സ്വകാര്യമില്ലില്‍ വില്‍ക്കേണ്ട ഗതികേടാണ് കര്‍ഷകര്‍ക്കുള്ളത്. ഇത് സര്‍ക്കാരിന്റേയും സപ്ലൈക്കോയുടേയും അനാസ്ഥയാണ്. കേന്ദ്രസര്‍ക്കാര്‍ ഒരുകിലോ നെല്ലിന് 80 പൈസ വര്‍ദ്ധിപ്പിച്ചിട്ടും കേരള സര്‍ക്കാര്‍ ഒരു പൈസ പോലും വര്‍ദ്ധിപ്പിച്ചിട്ടില്ല. സപ്ലൈക്കോ നെല്ല് സംഭരണം നടത്തുവാനുള്ള നടപടി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും കെ.ശിവദാസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.