ധ്യാനകേന്ദ്രം: തട്ടിപ്പിനിരയായ സ്ഥലമുടമകളെ സ്വാധീനിക്കാന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ശ്രമിക്കുന്നെന്ന്‌ ഹിന്ദു ഐക്യവേദി

Saturday 8 September 2012 11:32 pm IST

എരുമേലി: കൊരട്ടി അനധികൃത ആവേമരിയ ധ്യാനകേന്ദ്രത്തിന്‌ വൃദ്ധദമ്പതികളില്‍നിന്നും സ്ഥലം തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട്‌ തട്ടിപ്പിനിരയായ സ്ഥലവുടമകളെ സ്വാധീനിക്കാന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റിണ്റ്റെ രഹസ്യനീക്കം. അനധികൃത ധ്യാനകേന്ദ്രത്തിനായി കോടികള്‍ വിലമതിക്കുന്ന സ്ഥലം ധ്യാനകേന്ദ്രം അധികൃതര്‍ തട്ടിയെടുക്കുകയായിരുന്നുവെന്നു ചൂണ്ടിക്കാട്ടി കൊരട്ടി അറയ്ക്കല്‍വീട്ടില്‍ തോമസിണ്റ്റെ ഭാര്യ മോണിക്ക കാഞ്ഞിരപ്പള്ളി കോടതിയില്‍ കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. പരാതി ഫയല്‍ സ്വീകരിച്ച കോടതി തുടര്‍നടപടികള്‍ ചെയ്യുന്നതിനിടയിലാണ്‌ ധ്യാനകേന്ദ്രത്തിന്‌ ഒത്താശ ചെയ്തുകൊടുത്ത്‌ എരുമേലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ മോളി മാത്യു രഹസ്യമായി ഇന്നലെ മോണിക്കയുടെ വീട്ടിലെത്തിയതെന്നും ഹിന്ദു ഐക്യവേദി പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡണ്റ്റ്‌ മനോജ്‌ എസ്‌.നായര്‍ പറഞ്ഞു. അനധികൃത ധ്യാനകേന്ദ്രത്തിനെതിരെ എരുമേലിയിലെ മതസൌഹാര്‍ദ്ദം തകരുമെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ ഹിന്ദു ഐക്യവേദിയാണ്‌ പരാതിയുമായി രംഗത്തെത്തിയത്‌. എന്നാല്‍ ധ്യാനകേന്ദ്രം പ്രവര്‍ത്തിക്കുന്നതുകൊണ്ട്‌ പ്രശ്നങ്ങളൊന്നുമില്ലെന്നു വരുത്തിതീര്‍ക്കാന്‍ മറ്റു മതസ്ഥരുടെ പ്രമുഖ നേതാക്കളെക്കൊണ്ട്‌ റിപ്പോര്‍ട്ട്‌ ചെയ്യിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നിലും പഞ്ചായത്തിലെ ചിലരുടെ തന്ത്രമായിരുന്നുവെന്നും ഹിന്ദു ഐക്യവേദി പ്രസിഡണ്റ്റ്‌ പറഞ്ഞു. എന്നാല്‍ വൃദ്ധദമ്പതികളെ കബളിപ്പിച്ച്‌ ഏക്കറുകണക്കിനു ഭൂമി കൈക്കലാക്കിയ സംഭവത്തില്‍ ധ്യാനകേന്ദ്രത്തിലെ ആളുകളെക്കുറിച്ച്‌ ശരിയായ ധാരണയില്ലായിരുന്നുവെന്നും കോടതിയില്‍ നല്‍കിയ കേസുമായി മുന്നോട്ട്‌ പോകണമെന്നും പ്രസിഡണ്റ്റ്‌ പറഞ്ഞതായും മോണിക്ക പറഞ്ഞതായി ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു. അനധികൃത ധ്യാനകേന്ദ്രം നടത്തുന്നതിനായി ഭൂമി തട്ടിയെടുത്തതും, ഒത്താശ ചെയ്തു കൊടുത്ത സംഭവങ്ങളെല്ലാം വിവാദമായ സാഹചര്യത്തിലാണ്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റിണ്റ്റെ രഹസ്യസന്ദര്‍ശനമെന്നതും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.