പട്ടുവം വധക്കേസ്‌; ബാങ്ക്‌ ജീവനക്കാരന്‍ അറസ്റ്റില്‍

Saturday 16 July 2011 9:32 pm IST

തളിപ്പറമ്പ്‌: പട്ടുവത്തെ മുസ്ളീം ലീഗ്‌ പ്രവര്‍ത്തകനായ അന്‍വര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മുകാരനും ബാങ്ക്‌ ജീവനക്കാരനുമായ മംഗലശ്ശേരിയിലെ നിരീച്ചല്‍ ഹൌസില്‍ അനൂപിനെ(൨൫) തളിപ്പറമ്പ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. അനൂപ്‌ പട്ടുവം സര്‍വീസ്‌ സഹകരണ ബാങ്കിണ്റ്റെ മംഗലശ്ശേരി ബ്രാഞ്ചിലെ ജീവനക്കാരനാണ്‌. ഈ മാസം ൫ ന്‌ വൈകുന്നേരം ൪ മണിയോടെയാണ്‌ അന്‍വര്‍ പട്ടുവം കാവുങ്കലില്‍ വെച്ച്‌ മാര്‍ക്സിസ്റ്റ്‌ അക്രമത്തില്‍ കൊല്ലപ്പെട്ടത്‌. കൂടെയുണ്ടായിരുന്ന ജസീല്‍ സാരമായ പരിക്കുകളോടെ ഇപ്പോഴും ചികിത്സയിലാണ്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക്‌ റിമാണ്റ്റ്‌ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.