പീരുമേട്: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദീപാവലിയോടനുബന്ധിച്ചുള്ള ഉത്സവകാല വ്യാപരത്തെ ബാധിക്കുമെന്ന ആശങ്കയില്‍ വ്യാപാരികള്‍. താലൂക്കില്‍ ഭൂരിഭാഗവും തമിഴ് വംശജരാണ് വസിക്കുന്നത്.
ദീപാവലി ആഘോഷിക്കുന്നതിന്റെ ഭാഗമായി മിക്ക സ്വകാര്യ തോട്ടങ്ങളിലേയും മാനേജ്മെന്റ് തൊഴിലാളികള്‍കള്‍ക്ക് ബോണസ് നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ വരുന്നതോടെ ഇത് കച്ചവടം കുറയ്ക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
കേരളത്തില്‍ ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ തമിഴ്നാടിനേയും ബാധിക്കാറുണ്ട്. പഴം, പച്ചക്കറി, പലചരക്ക് എന്നിവ ഇവിടെ നിന്നുമാണ് കേരളത്തില്‍ എത്തുന്നത്. ഹര്‍ത്താല്‍ മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഇവര്‍ക്ക് ഉണ്ടാകുന്നത്. നൂറ് കണക്കിന് വാഹനങ്ങളാണ് ചരക്കുമായി കേരളത്തില്‍ എത്തുന്നത്. ആന്ധ്രാ, തമിഴ്നാട്, തെലുങ്കാന, കര്‍ണാടക തുടങ്ങി അന്യസംസ്ഥാന ശബരിമല തീര്‍ത്ഥാടകരെയും ഹര്‍ത്താല്‍ ഏറെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: