പാലാ: സംസ്ഥാന കായികോത്സവത്തിന് നാലുനാള്‍ ബാക്കിനില്‍ക്കേ ഉപകരണങ്ങള്‍ എത്തിത്തുടങ്ങി.
ആദ്യഘട്ട ഉപകരണങ്ങള്‍ സ്റ്റേഡിയം കോംപ്ലക്സിലെ മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹര്‍ഡില്‍സ്, പോള്‍വാള്‍ട്ട് മാറ്റ്, ഹൈജംപ് മാറ്റ് എന്നീ ഉപകരണങ്ങളാണ് ഇവിടെ എത്തിച്ചിട്ടുള്ളത്. കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ കൈവശം സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ കായികോത്സവത്തിനായി അനുവദിക്കുകയായിരുന്നു.
പുതിയ ഉപകരണങ്ങളാണ് കൂടുതലായി എത്തിച്ചിട്ടുള്ളത്. തുടര്‍ച്ചയായ മത്സരങ്ങളും പരിശീലനങ്ങളും നടക്കുന്ന ഈ ആധുനിക സ്റ്റേഡിയത്തിനാവശ്യമായ എല്ലാവിധ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് കായികതാരങ്ങളും പരിശീലകരും അധ്യാപകരും ആവശ്യപ്പെട്ടിട്ടുണ്ട്.21.68 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ള ഈ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയ നിര്‍മ്മാണത്തിന് ഇതേവരെ 19.50 കോടി രൂപ മാത്രമെ അനുവദിച്ചിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: