ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു

Sunday 15 October 2017 7:48 pm IST

ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു. പൂള്‍ എ യില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജമാണിത്. ഇതോടെ ഒമ്പതു പോയിന്റുമായി ഇന്ത്യ പോയിന്റു നിലയില്‍ ഒന്നാംസ്ഥാനത്താണ്. ചിങ്ങലന്‍സനാ സിങ്ങ്, രമണ്‍ദ്വീപ് സിങ്ങ്, ഹര്‍മന്‍പ്രീത് സിങ്ങ് എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. അവസാന ക്വാര്‍ട്ടറില്‍ അലി ഷാനാണ് പാക്കിസ്ഥാന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. പതിനേഴാം മിനിറ്റില്‍ ചിങ്ങലന്‍സനാ സിങ്ങ് നേടി ഗോളില്‍ ഇന്ത്യ ആദ്യപകുതിയില്‍ മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ രമണ്‍ദ്വീപ് സിങ്ങും ഹര്‍മന്‍പ്രീത് സിങ്ങും ഗോള്‍ നേടിയതോടെ ഇന്ത്യ 3-0 ന് മുന്നിലായി. എന്നാല്‍ അവസാന ക്വാര്‍ട്ടറില്‍ തകര്‍ത്തുകളിച്ച പാക്കിസ്ഥാന്‍ അലിഷാനിലൂടെ ഒരുഗോള്‍ മടക്കി.പൂള്‍ എ യിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ജപ്പാനെ തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ അവര്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.