ദേശീയ ആയുര്‍വേദ ദിനാചരണം 17ന്

Sunday 15 October 2017 7:44 pm IST

കോട്ടയം: 'വേദന നിവാരണം ആയുര്‍വേദത്തിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി 17 ന് ദേശീയ ആയൂര്‍വേദ ദിനാചരണം നടത്തും. ഇതിന്റെ ഭാഗമായി ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ ആന്‍ഡ് റീസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഒരു വര്‍ഷം നീളുന്ന ചികിത്സാ പദ്ധതികളും, ബോധവല്‍ക്കരണവും നടപ്പിലാക്കും. ി കോട്ടയത്ത് ശാന്തിഗിരി ആയുര്‍വേദ ആന്‍ഡ് സിദ്ധ ഹോസ്പിറ്റല്‍ ഉഴവൂര്‍ ഛഘഘ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വൈകിട്ട് 4 മണിക്ക് നടത്തുന്ന ആയുര്‍വേദ ദിനാചരണം സ്വാമി ശരണ്യ പ്രകാശ ജ്ഞാന തപസ്വിയുടെ മഹനീയ സാന്നിധ്യത്തില്‍ ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി .മേരി ഉത്ഘാടനം നിര്‍വഹിക്കും. നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വേദന നിവാരണം ആയുര്‍വേദത്തിലൂടെ' എന്ന വിഷയത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തും. കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ ആയുര്‍വേദ ദിനം 17 ന് ആചരിക്കും. രാവിലെ 9.30ന് ജില്ലയിലെ ഡോക്ടര്‍മാരും ഭാരതീയ ചികിത്സാ വകുപ്പിലെ ജീവനക്കാരും പങ്കെടുക്കുന്ന ആയുര്‍വേദദിന സന്ദേശ റാലിയും ഐ.എം.എ ഹാളില്‍ വേദന നിവാരണ-സാന്ത്വന ചികിത്സകളില്‍ ആയുര്‍വേദത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ ക്ലാസുകളും ഉണ്ടായിരിക്കും. ദിനാചരണാത്തോടനുബന്ധിച്ച് ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രമാക്കി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകളും മെഗാ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.