രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Sunday 15 October 2017 7:45 pm IST

കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (ആര്‍.എസ്.ബി.വൈ- ചിസ്-എസ്.ചിസ്) 2018-19 വര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനുളള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. അക്ഷയകേന്ദ്രങ്ങളും കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങളും മുഖേന രജിസ്‌ട്രേഷന്‍ നടത്താം. ഒക്‌ടോബര്‍ 31 വരെയാണ് സൗജന്യ രജിസ്‌ട്രേഷനുളള സമയം. രജിസ്റ്റര്‍ ചെയ്യാന്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 2017-18 വര്‍ഷത്തില്‍ ഫോട്ടോ എടുത്തു കാര്‍ഡ് എടുത്തവരും കാര്‍ഡ് പുതുക്കിയവരും ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ല. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ ഉളളവര്‍ക്ക് മറ്റു വിഭാഗങ്ങളില്‍ ഉള്‍പ്പെടാതെ തന്നെ അപേക്ഷ നല്‍കാം.. വിശദ വിവരങ്ങള്‍ക്ക് അടുത്തുളള അക്ഷയ/ഉന്നതി കേന്ദ്രങ്ങളിലോ 1800 200 2530 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.