സിപിഎം അക്രമം; ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിന് വെട്ടേറ്റു

Sunday 15 October 2017 9:07 pm IST

തലശ്ശേരി: സിപിഎം അക്രമത്തില്‍ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിന് ഗുരുതരമായി പരിക്കേറ്റു. ആര്‍എസ്എസ് മുഴപ്പിലങ്ങാട് മണ്ഡല്‍ കാര്യവാഹ് കൂടക്കടവിലെ പി.നിധീഷ് (28)നാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം 5.30ഓടെ മുഴപ്പിലങ്ങാട് ബീച്ച്‌റോഡില്‍ വെച്ചായിരുന്നു അക്രമം. തലക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ നിധീഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട്ടേക്ക് മാറ്റി. എടക്കാട് പോലീസ് ശനിയാഴ്ച വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ചയില്‍ നിധീഷ് പങ്കെടുത്തിരുന്നു. ഈ മേഖലയിലെ പല ഭാഗങ്ങളിലും സിപിഎം തുടര്‍ച്ചയായി അക്രമം നടത്തിവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പോലീസ് വിവിധ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തത്. ഇതിന്റെ മഷിയുണങ്ങും മുമ്പാണ് യോഗത്തില്‍ പങ്കെടുത്ത പ്രതിനിധിക്കു നേരെ അക്രമമുണ്ടായത്. സംഭവത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യകാരി പ്രതിഷേധിച്ചു. സിപിഎം അക്രമം തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കേണ്ടിവരുമെന്ന് കാര്യകാരി മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.