ഇരിട്ടി: കീഴൂര്‍കുന്ന് ശിവജി യൂത്ത്സെന്റര്‍, യുവമോര്‍ച്ച കീഴൂര്‍കുന്ന്, എന്‍.കെ.കമ്മ്യൂണിക്കേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ ക്യാമ്പ് നടത്തി. കീഴൂര്‍കുന്നില്‍ നടന്ന ക്യാമ്പ് ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ സത്യന് കൊമ്മേരി ഉദ്ഘാടനം ചെയ്തു. ശിവജി യൂത്ത് സെന്റര്‍ പ്രസിഡന്റ് എം.സതീഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് സെന്റര്‍ സിക്രട്ടറി എന്‍.രതീഷ് കുമാര്‍ സ്വാഗതവും വി.മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: