ദേശീയ കഥകളി മഹോത്സവം 20 മുതല്‍

Monday 16 October 2017 12:37 am IST

കൂത്തുപറമ്പ്: കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെയും ചെറുതുരുത്തി കഥകളി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളായി നടത്തുന്ന ദേശിയ കഥകളി മഹോത്സവം 20 മുതല്‍ 22 വരെ മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രത്തില്‍ നടക്കും. 20ന് വൈകുന്നേരം 4ന് കോട്ടയം തമ്പുരാന്റെ കോവിലകത്തു നിന്ന് ക്ഷേത്രത്തിലേക്ക് വിളംബര ഘോഷയാത്രയും ദീപശിഖാ പ്രയാണവും നടത്തും. തുടര്‍ന്ന് മിഴാവ് മേളം ഉണ്ടായിരിക്കും. 21ന് രാവിലെ കഥകളി കോപ്പുകളുടെയും കഥകളി ഫോട്ടോയുടെയും പ്രദര്‍ശനം ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് പറമ്പത്ത് ഉദ്ഘാടം ചെയ്യും. തുടര്‍ന്ന് കോട്ടയം കഥകളുടെ ആലാപനം, ചൊല്ലിയാട്ടം എന്നിവ നടക്കും. വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുരളി മുഴക്കുന്ന് രചിച്ച മൃദംഗ ശൈലേശ്വരീ ക്ഷേത്രം ഐതീഹ്യം എന്ന പുസ്തകം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ.കെ.വാസു പ്രകാശനം ചെയ്യും. കല്ല്യാണ സൗഗന്ധികം കഥകളിയും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.