ബികെ‌എസിന്റെ പ്രഥമ സംഘശക്തി പുരസ്കാരം രമേശന്‍ പലേരിക്ക്

Monday 16 October 2017 10:10 am IST

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ പ്രഥമ സംഘശക്തി പുരസ്കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ്‌ കോ-ഓപ്പറേറ്റീവ് സോസൈറ്റിയുടെ പ്രസിഡന്റ്‌ രമേശന്‍ പലേരിക്ക് സമ്മാനിക്കും. ഈ വരുന്ന ഒക്ടോബര്‍ 20 ന് രാത്രി 6 മണിക്ക് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കുമെന്ന് സമാജം ആക്ടിംഗ് പ്രസിഡന്റ്‌ ശ്രീ.ആഷ്ലി രാജു ജോര്‍ജ്ജ് സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ചിത്ര അയ്യര്‍ , അന്‍വര്‍ സാദത്ത്‌ ,നജീം അര്‍ഷാദ്, മൃദുല വാര്യര്‍ തുടങ്ങിയവര്‍ നയിക്കുന്ന സംഗീത നിശ അരങ്ങേറും കൂടാതെ രചന നാരായണന്‍ കുട്ടിയുടെ നൃത്തവും ഉണ്ടായിരിക്കും. സഹകരണ മേഖലയില്‍ ഉള്ള പ്രവര്‍ത്തന മികവിന് നിരവധി പുരസ്കാരങ്ങള്‍ രമേശന്‍ പലേരിയെ തേടി എത്തിയിട്ടുണ്ട്. ഇദേഹത്തെ പോലുള്ള ഒരാള്‍ക്ക്‌ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രഥമ സംഘശക്തി പുരസ്കാരം നല്‍കുന്നതില്‍ വളരെ അഭിമാനവും സന്തോഷവുമുണ്ടെന്നു സംഘാടകര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.