കണ്ണൂർ: കണ്ണൂരിൽ വീണ്ടും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം തുടരുന്നു. ഞായറാഴ്ച രാത്രി സിപിഎം പ്രവർത്തകർ ആർഎസ്എസ് പ്രവർത്തകൻ നിധീഷിനെ ക്രൂരമായി വെട്ടിപരിക്കേൽപ്പിച്ചു. കണ്ണൂരിലെ എടക്കാട് പ്രദേശത്താണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
സിപിഎമ്മിന്റെ ഒരു പറ്റം വരുന്ന ഗുണ്ടകൾ നിധീഷിനെ വഴിയിൽ ഇട്ട് വെട്ടുകയായിരുന്നു. നിധീഷിന്റെ തലയ്ക്കും കൈ കാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. അക്രമികൾ സിപിഎമ്മിന്റെ ഗുണ്ടകളാണെന്ന് ബിജെപി ശക്തമായി വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: