കൊല്ലം: കണ്ണൂരിലെ തലശ്ശേരിയിൽ ആർഎസ്എസ് മുഴപ്പിലങ്ങാട് മണ്ഡൽ കാര്യവാഹ് പി നിധീഷിനെ വെട്ടി പരുക്കേല്പിച്ച സിപിഎം നടപടി ആയുധം താഴെ വയ്ക്കാന്‍ തയ്യാറല്ല എന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.
സിപിഎം ഭീകര പ്രസ്ഥാനം ആണെന്ന് തെളിയിക്കുന്ന സംഭവമാണിത്. ഭീകരത സിപിഎമ്മിന്റെ ജീനിൽ അലിഞ്ഞു ചേർന്നതാണ്. അത് ഉപേക്ഷിക്കാൻ അവർക്കാവില്ല. കേരളത്തിന്റെ മുഴുവൻ പ്രതിനിധി എന്ന പദവിക്ക് മുഖ്യമന്ത്രി അർഹനല്ല. രാഷ്ട്രീയ ഭേദമെന്യേ സുരക്ഷിതത്വം ഉറപ്പാക്കാൻ പിണറായിക്ക് കഴിയുന്നില്ല.
എല്ലാവർക്കും ജീവിക്കണം എന്ന ബിജെപി മുദ്രാവാക്യം കേരളത്തിൽ സമാധാനം ഉണ്ടാകാൻ വേണ്ടിയാണെന്നും കുമ്മനം പറഞ്ഞു. ജനരക്ഷാ യാത്രക്ക് കൊല്ലത്ത് നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: