ബെംഗളൂരുവിൽ കെട്ടിടം തകർന്ന് 6 മരണം

Monday 16 October 2017 11:55 am IST

ബെംഗളൂരു: ബെംഗളൂരുവിൽ കെട്ടിടം തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി. തിങ്കളാഴ്ച രാവിലെ ഇജിപ്പുര പ്രദേശത്താണ് നാല് കെട്ടിടങ്ങൾ തകർന്ന് വീണത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായെന്നാണ് റിപ്പോർട്ട്. അപകടത്തിൽ 15 പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.അപകടത്തിൽ മരിച്ചവരെല്ലാം കെട്ടിടത്തിൽ താമസിക്കുന്നവരാണ്. കുടുങ്ങിക്കിടക്കുന്നവർക്കായി പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാ പ്രവർത്തനം നടത്തുകയാണ്. അടിയന്തര സഹായ മെന്നോണം മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. https://twitter.com/ANI/status/919807437196034049