പേയാട്: ജനരക്ഷായാത്രയുടെ പ്രചാരണാര്‍ത്ഥം വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ നശിപ്പിച്ചു. വിളവൂര്‍ക്കല്‍, പൊറ്റയില്‍, നാലാംകല്ല് പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് കഴിഞ്ഞ രാത്രി നശിപ്പിക്കപ്പെട്ടത്.
ബോര്‍ഡുകളില്‍ നിന്ന് ജനരക്ഷായാത്ര ആലേഖനം ചെയ്ത ഫ്ളക്സുകള്‍ ബ്ലേഡുകൊണ്ട് കീറിയെടുത്ത നിലയിലാണ്. ഇന്നലെ രാത്രി 11.30 ന് പെട്രോളിംഗിനിടെ മലയിന്‍കീഴ് പോലീസ് ബൈക്കില്‍ ഫളക്സുമായി പോകുന്നവരെ കണ്ടതായി പറയുന്നു. ഇവരുടെ ബൈക്കിന്റെ നമ്പര്‍ പോലീസ് കുറിച്ചെടുത്തിരുന്നു. ഈ നമ്പര്‍ ഉപയോഗിച്ച് പ്രതികളെ കണ്ടെത്താനാവുമെന്നാണ് പോലീസ് കരുതുന്നത്. ജനരക്ഷായാത്ര പലരുടെയും ഉറക്കം കെടുത്തുന്നതിനാലാണ് ഇത്തരം പാഴ്വേലകള് ചെയ്യുന്നതെന്ന് ബിജെപി നേതാവ് വിളവൂര്‍ക്കല്‍ ഉണ്ണി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പേയാട് ഹരികുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: