കരാര്‍ നിയമനം

Monday 16 October 2017 2:50 pm IST

തിരുവനന്തപുരം: കേരള കാഷ്യു ബോര്‍ഡ് ലിമിറ്റഡ് താഴെപറയുന്ന തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം 23 നകം സമര്‍പ്പിക്കേണ്ടതാണ്. കമ്പനി സെക്രട്ടറി (1) യോഗ്യത: എ.സി.എസും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും; മാനേജര്‍ഫിനാന്‍സ് (1) യോഗ്യത: സി.എ. യും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും; മാനേജര്‍പ്രൊക്യുര്‍മെന്റ് & മാര്‍ക്കറ്റിംഗ് (1) യോഗ്യത: എം.ബി.എ. (ഇന്റര്‍നാഷണല്‍ ട്രേഡ്/ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ്/മാര്‍ക്കറ്റിംഗ്) യും ഇന്റര്‍നാഷണല്‍ ട്രേഡില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം മാനേജര്‍ സിസ്റ്റംസ് (1) യോഗ്യത: ബി.ഇ./ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി.) സിസ്റ്റം ഡെവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം; ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്/സിസ്റ്റംസ് മാനേജ്‌മെന്റില്‍ എം.ബി.എ. (അഭികാമ്യം) മാനേജ്‌മെന്റ് അസോസിയേറ്റ് (3) യോഗ്യത: ബി.എസ്.സി.(കമ്പ്യൂട്ടര്‍ സയന്‍സ്)/ബിസിഎയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും; കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് ടൂള്‍സ്, ബിസിനസ് അനാലിസിസ് തുടങ്ങിയവയില്‍ മുന്‍ പരിചയവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.