കന്നുകാലി കടത്തുകാരുടെ ആക്രമണത്തിൽ ബിഎസ്എഫ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

Monday 16 October 2017 3:46 pm IST

ന്യൂദൽഹി: അനധികൃത കന്നുകാലി കടത്തുകാരുടെ ആക്രമണത്തിൽ ബിഎസ്എഫ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ത്രിപുരയിൽ വച്ചാണ് ബിഎസ്എഫ് ഉദ്യോഗസ്ഥനെ ഒരു കൂട്ടം കന്നുകാലി കടത്തുകാർ കൂട്ടമായി ആക്രമിച്ചത്. ത്രിപുരയിലെ 145മത്തെ ബറ്റാലിയനിലെ ദീപക് മൊണ്ടാലാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ദീപകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ത്രിപുരയിൽ നിന്നും ബംഗ്ലാദേശിലേക്ക് അനധികൃതമായി കൊണ്ടു പോകുകയായിരുന്ന കന്നുകാലികളുടെ വാഹന വ്യൂഹത്തെ ദീപക് തടഞ്ഞു. എന്നാൽ 25ഓളം വരുന്ന കന്നുകാലി കടത്തുകാർ ദീപകിനെയും മറ്റ് സൈനികരെയും മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ത്രിപുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.