കാട്ടാക്കട: പട്ടാപ്പകല്‍ വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊണ്ണിയൂര്‍ പൊന്നെടുത്ത കുഴിയില്‍ നിന്ന് ഇപ്പോള്‍ ആര്യനാട് പുനലാല്‍ എന്‍എസ് ഭവനില്‍ വെട്ടുകത്തി ഷിബു എന്ന ഷിബു(28)വിനെയാണ് കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തത്. 11 ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ആണ് കേസിനാസ്പദമായ സംഭവം.
രാവിലെ വൃദ്ധയുടെ വീടിനുസമീപം എത്തിയ ഇയാള്‍ ഇവരുമായി സൗഹൃദം കൂടാന്‍ ശ്രമിക്കുകയും വീട്ടില്‍ ആരുമിെല്ലന്ന് മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് ഉച്ചയ്ക്ക് തിരികെയെത്തിയ ഇയാള്‍ വീടിനുള്ളില്‍ കടന്ന് അടുക്കളയില്‍ പാചകത്തിലായിരുന്ന ഇവരെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ഇയാളെ തള്ളി മാറ്റി വൃദ്ധ ഓടി രക്ഷപ്പെട്ടു. പീഡനവിവരം പുറത്തു പറയാതിരിക്കാന്‍ പിന്നീട് ഇവരുടെ ഫോണില്‍ വിളിച്ചും ഇയാള്‍ ഭീഷണി മുഴക്കി. സംഭവം വൃദ്ധ മക്കളെ അറിയിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ചക്കിപ്പറ എന്ന സ്ഥലത്തു നിന്ന് കാട്ടാക്കട സിഐ അനുരൂപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ മുമ്പും സമാന സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: