തിരുവനന്തപുരം: ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത പതിനെട്ട് കുടംബങ്ങള്‍ക്ക് കൂടി ഭൂമി നല്കി ഉത്തരവായി. നെടുമങ്ങാട് തെന്നൂര്‍ വില്ലേജില്‍ സ്വകാര്യ ഭൂമി വിലയ്ക്കെടുത്താണ് നല്‍കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചു. തെന്നൂര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 3851/31, 3852/51, 2926/12, 3851/32, 2926/11 ഉള്‍പ്പെട്ട നാല് ഏക്കര്‍ സ്വകാര്യ ഭൂമി സെന്റ് ഒന്നിന് 39,000 രൂപ നിരക്കില്‍ വാങ്ങിയാണ് പതിനെട്ട് കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. ഇതിന് ആകെ 1,56,00,000 രൂപ ചെലവാകും. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ നല്കിയ നിര്‍ദ്ദേശമാണ് അംഗീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: