തിരുവനന്തപുരം: ജില്ലയിലെ ഹൈസ്ക്കൂള് വിദ്യാര്‍ഥികള്‍ക്കായി കേരളവും മലയാളവും എന്ന വിഷയത്തില്‍ സെന്റ് ആന്‍ഡ്രൂസ് ജ്യോതിനിലയം എച്ച്എസ്എസ് സംഘടിപ്പിക്കുന്ന ‘എന്റെ ഭാഷ എന്റെ ദേശം’വിജ്ഞാന മത്സരം നവംബര്‍ ഒന്നിനു നടക്കും. 10000,5000,3000 രൂപ വീതമാണു സമ്മാനം. നാലു മുതല്‍ ആറുവരെയുള്ള സ്ഥാനക്കാര്‍ക്കു ആയിരം രൂപ പ്രോത്സാഹന സമ്മാനവും നല്‍കും. പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവുമായി മൂന്നംഗ ടീമുകള്‍ 28നു മുന്‍പ് അപേക്ഷ അയയ്ക്കണം. മത്സര ഇടവേളയില്‍ നടത്തുന്ന പ്രശ്നോത്തരിയില്‍ 3000 രൂപയുടെ പുസ്തങ്ങള്‍ സമ്മാനമായി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അര്ച്ചനാപോളും പിറ്റിഎ പ്രസിഡന്റ് സുനില്‍ ജോണും അറിയിച്ചു. ഫോണ്‍7012355944.
പ്രതികരിക്കാൻ ഇവിടെ എഴുതുക: