കീഴടങ്ങുന്ന ഭീകരർക്ക് ഭാവി വാഗ്ദാനം ചെയ്ത് ഇന്ത്യൻ സൈന്യം

Monday 16 October 2017 3:46 pm IST

കശ്മീർ: കശ്മീരിലെ പ്രാദേശിക ഭീകരർക്ക് ആയുധം താഴെ വച്ച് കീഴടങ്ങാൻ അവസരം നൽകുമെന്ന് സുരക്ഷ സേന. അടുത്തിടെ കശ്മീരിൽ മൂന്ന് ഭീകരർ പോലീസിനു മുൻപിൽ ആയുധം തിരികെ ഏൽപ്പിച്ച് കീഴടങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ സേന ഇത്തരത്തിലൊരു ആശയം മുന്നോട്ട് വച്ചത്. ഏറ്റുമുട്ടൽ നടക്കുന്ന സമയം ഭീകരർക്ക് കീഴടണമെങ്കിൽ അവർക്ക് അതിനുള്ള സാഹചര്യമുണ്ടാക്കും. കാരണം അവർ നമ്മുടെ രാജ്യത്തിലെ പൗരന്മാരാണ്. ഇത്തരത്തിലുള്ള നടപടി സുരക്ഷാ സേന തുടരാനാണ് ഉദ്ദേശിക്കുന്നത്- കശ്മീർ റേഞ്ചിലെ ഇൻസ്പെക്ടർ ജനറൽ മുനീർ അഹമ്മദ് ഖാൻ വ്യക്തമാക്കി. ഏറ്റുമുട്ടൽ നടക്കുന്ന സമയത്ത് ഭീകരർ കീഴടങ്ങുന്ന ഭീകരെ സംരക്ഷിക്കും. അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനു വേണ്ടി പുത്തൻ പദ്ധതികൾ കൈക്കൊള്ളാൻ സൈന്യം ഒരുക്കമാണ്. കശ്മീരിലെ ഭീകരരോട് ആവശ്യപ്പെടുകയാണ് സമാധാനത്തിന്റെ പാത പിന്തുടരാൻ- ഉദ്യോഗസ്ഥൻ പറഞ്ഞു.