കണ്ണൂര്‍: ഒക്ടോബര്‍ 14 ന് ഗോവയിലെ കലന്ഗുട്ട സ്റ്റേഡിയത്തില്‍ നടന്ന 17-ാമത് ബിഎസ്എന്‍എല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ നിലവിലുളള ജേതാക്കളും ആതിഥേയരുമായ മഹാരാഷ്ട്രയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് കേരളം ചാമ്പ്യന്മാരായത്. കേരളത്തിന് വേണ്ടി എം.കെ.സുരേഷ്, ശരത് ലാല്‍, എല്‍ദോ കുര്യാക്കോസ് എന്നിവര്‍ സ്കോര്‍ ചെയ്തു. ടൂര്‍ണമെന്റിലെ ഗോള്‍കീപ്പറായ കെ.സുനില്‍ കുമാറിനെയും നല്ല കളിക്കാരനായി എം.കെ.സുരേഷിനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: