കണ്ണൂര്‍: മുഴപ്പിലങ്ങാട് മണ്ഡല് കാര്യവാഹക് പി.നിധിഷിനെ വെട്ടിക്കൊല്ലാനുള്ള സിപിഎം ശ്രമം ജില്ലയിലെ സമാധാനാന്തരീഷം തകര്‍ക്കാന്‍ വേണ്ടി. കഴിഞ്ഞദിവസം മുഴപ്പിലങ്ങാട് മേഖലയില്‍ നടന്ന സമാധാനയോഗത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് മണ്ഡല് കാര്യവാഹക് നിധിഷിനെ വെട്ടിക്കൊലപ്പെടുത്താനുള്ള ശ്രമം തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
ഒരുഭാഗത്ത് സിപിഎം സമാധാനശ്രമങ്ങളെ പ്രഹസനമാക്കുകയും മറുഭാഗത്ത് അക്രമകാരികള്‍ക്കു വേണ്ട എല്ലാവിധ സൗകര്യങ്ങളും നല്കി അവരെ സഹായിക്കുകയും ചെയ്യുന്ന നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് മേഖലയില്‍ പോലീസ് വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ വളരെയധികം താല്പര്യപൂര്വം പങ്കെടുകയും ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത നിധിഷിനെപ്പോലുള്ള വ്യക്തികളെ വെട്ടിക്കൊല്ലാനുള്ള സിപിഎം ശ്രമം മേഖലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീഷം തകര്‍ക്കാന്‍ വേണ്ടി മാത്രമാണ്. ജില്ലയില്‍ പലഭാഗത്തും സിപിഎം അക്രമത്തിനു കോപ്പു കൂട്ടുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: