പയ്യാവൂര്‍: ചന്ദനക്കാംപാറ ചെറുപുഷ്പം സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ റവന്യൂ ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. പ്രാപ്പൊയില്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ രണ്ടാം സ്ഥാനവും ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ മൂന്നാം സ്ഥാനവും നേടി. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റൂപ്പറമ്പില്‍ മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫാ.ജോബിന് കാഞ്ഞിരത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. പയ്യാവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി.എം.ജോഷി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡെയ്സി മഞ്ഞനാല്‍, പി.കെ.ബാലകൃഷ്ണന്, സജന് വെട്ടുകാട്ടില്‍, പ്രൊഫ. പ്രവീണ്‍ മാത്യു, ജോണി വട്ടത്തറ, ജയ്സണ്‍ മറ്റത്തിലാനിക്കല്‍, സജി അഗസ്റ്റിന്, ബെന്നി കള്ളികാട്ട്, സിസ്റ്റര്‍ ദിവ്യ, പ്രധാനാധ്യാപകന് സി.എല്‍.ആന്റോ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: