കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ സരിത എസ് നായര്‍ ഇന്ന് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകും. ഇന്ന് സരിതയോട് കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞാഴ്ച മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. വിശ്വാസവഞ്ചന നടത്തിയെന്ന് ഡോ.ജനാര്ദ്ദനന് നല്കിയ ഹരജിയിലാണ് സരിതക്കും മറ്റുമെതിരെ കേസെടുത്തത്. സോളാര്‍ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് സരിത തട്ടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: