ഭക്ഷണം എല്ലാവര്‍ക്കുംവേണം

Monday 16 October 2017 9:25 pm IST

ഇന്ന് ലോക ഭക്ഷ്യദിനം. വിശപ്പിനേയും ഭക്ഷണത്തേയും കൂടുതല്‍ അറിയുകയും വിശപ്പ് വിടപറഞ്ഞ് എല്ലാവര്‍ക്കും എപ്പോഴും ഭക്ഷണം ലഭിക്കുകയും ഭക്ഷ്യ സുരക്ഷയും അതിന്റെ ബോധവല്‍ക്കരണവും ആരും വിശപ്പിന്റെ ക്രൂരത അറിയാതിരിക്കുകയുമൊക്കെയാണ് ഈ ദിനംകൊണ്ട് അര്‍ഥമാക്കുന്നത്. വിശപ്പ് മനുഷ്യ സഹജമാണ്ഭക്ഷണം അവന്റെ അവകാശവും. ഇന്നത്തെ അന്നമാണ് നാളത്തെ മനസെന്ന് വ്യാസന്‍ പറയുന്നു. എല്ലാ വിപ്‌ളവവും ഉണ്ടായിട്ടുള്ളത് വിശപ്പില്‍ നിന്നാണ്.അല്ലെങ്കില്‍ വിശപ്പകറ്റാണ്. അന്നത്തെക്കാള്‍ വലുതില്ല.വിശപ്പിനെക്കാള്‍ ചെറുതാണ് എല്ലാം. ഭക്ഷണത്തിനു വേണ്ടതുണ്ടാക്കുകയും അതു വിതരണം ചെയ്യുന്നതുമാണ് ഏറ്റവും മഹത്തായിട്ടുള്ളത്. നാം ഭക്ഷണം കഴിക്കുമ്പോള്‍ വിശപ്പ് ഒരു സ്വപ്‌നം മാത്രമായി,വികാരമായി കൊണ്ടു നടക്കുന്നവര്‍ ലോകത്ത് കോടികളാണ്. അതായത് ലോകത്തില്‍ ആകെയുള്ളവരില്‍ 11 ശതമാനവും ദാരിദ്യത്തിലാണ്. നാലു നേരത്തിനു വകയുള്ളവര്‍ ഒരു നേരത്തെ ഒരു വറ്റിനുപോലും വകയില്ലാത്തവരുടെ വിശപ്പു വേദന അറിയുന്നില്ല. ഉള്ളവന് ഭക്ഷണം ആഢംഭരമോ ആഘോഷമോ ആണെന്ന അവസ്ഥ. അതിവിളവ് പാഴാകുന്നതോടൊപ്പം വിളവില്ലായ്മയും അമിത ഭക്ഷണവും ഭക്ഷണ ശേഷിപ്പുമൊക്കെ വിശപ്പും ദാരിദ്യവും ഉണ്ടാക്കുന്നുണ്ട്. കലാപങ്ങള്‍കൊണ്ട് സമ്പത് വ്യവസ്ഥ തകരുകയും പട്ടിണി അനുഭവിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ അനവധിയാണ്. പല ആഫ്രിക്കന്‍ രാജ്യങ്ങളും ചില മുസ്ലിം രാഷ്ട്രങ്ങളും ഇത്തരം വിശപ്പുപേടിയിലാണ്. പട്ടിണികൊണ്ടുമാത്രമല്ല അതുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍മൂലവും ആളുകള്‍ മരിക്കുകയാണ്. ശരീരത്തിനു ആവശ്യമുള്ളതു മാത്രം കഴിക്കുക.അതായത് ജീവന്‍ നിലനിര്‍ത്താന്‍വേണ്ടിയുള്ളത്. നമ്മള്‍ വെറുതെ കളയുന്ന ഭക്ഷണം അതു കിട്ടാത്തവരുടെ വേദനയും അവരെ ദ്രോഹിക്കലുമാണ്. എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ലോകത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന്റെ മുന്നിലൊരു ഭാഗം നമ്മള്‍ തന്നെ പാഴാക്കിക്കളയുകയാണ്. പ്രതിവര്‍ഷം നമ്മള്‍ പാഴാക്കിക്കളയുന്നത് 130കോടി ടണ്‍ ഭക്ഷ്യവസ്തുക്കളാണ്. ഇതിന്റെ നാലിലൊന്നു മതി ലോകത്തിന്റെ വിശപ്പകറ്റാന്‍. നാം ഭക്ഷണം കഴിക്കുമ്പോള്‍ അത് എല്ലാവര്‍ക്കും കിട്ടുന്നുണ്ടോ എന്നുകൂടി മനസില്‍ ചോദിക്കുക.അതാണ് ഏറ്റവും വലിയ ഭക്ഷ്യ സുരക്ഷ.ആ ചോദ്യം പിന്നെ പ്രവര്‍ത്തിച്ചുകൊള്ളും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.