ഇടുക്കിയില്‍ 2369.46 അടി വെള്ളം

Monday 16 October 2017 9:32 pm IST

തൊടുപുഴ: ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2369.46 അടിയിലെത്തി. ഇന്നലെ രാവിലെ ഏഴ് വരെയുള്ള കണക്കാണിത്. ഡാമിലാകെ 63.46 ശതമാനം വെള്ളമുണ്ട്. മുന്‍വര്‍ഷം ഇത് 45.524 ശതമാനമായിരുന്നു. പദ്ധതി പ്രദേശത്ത് മഴ ലഭിച്ചില്ലെങ്കിലും 7.176 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി. അണക്കെട്ടിലാകെ 1363.13 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ട്. വൈദ്യുത വകുപ്പിന് കീഴിലുള്ള ജലസംഭരണികളിലാകെ 2848.151 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണുള്ളത്. മൊത്തം സംഭരണശേഷിയുടെ 69 ശതമാനമാണിത്. 2016ല്‍ 2219.93, 2015ല്‍ 2483.21, 2014ല്‍ 3111.56, 2013ല്‍ 3712.82 ദശലക്ഷം യൂണിറ്റ് എന്നിങ്ങനെയായിരുന്നു ഇതേ സമയത്തെ കണക്കുകള്‍. സംസ്ഥാനത്താകെ 15.1415 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള്‍ ഉപഭോഗം 57.1028 ആയിരുന്നു. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ ഉപഭോഗമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.