പനത്തടി: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കോണ്‍ഗ്രസ് നേതാവിന്റെ കട തുറന്നു പ്രവര്‍ത്തിച്ചു. പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം.തോമസിന്റെ പലചരക്ക് കടയാണ് ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ തുറന്നുപ്രവര്‍ത്തിച്ചത്. സ്വന്തം കട തുറന്നുവെച്ച നേതാവ് പാണത്തൂര്‍, ബളാംതോട്, പനത്തടി തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍ബന്ധിപ്പിച്ച് കടയടപ്പിക്കാന്‍ നേതൃത്വം നല്കി. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. നാട്ടുകാര്‍ക്കിടയില്‍ സംഭവം ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: