പയ്യന്നൂര്‍: മലയാള ഭാഷാ പാഠശാലയില്‍ സ്നേഹവിരുന്നും കാവ്യഭിനയ സംഗമവും നടന്നു. കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. ടി.പി.ഭാസ്കരപ്പൊതുവാള്‍ അധ്യക്ഷത വഹിച്ചു. പാണപ്പുഴ പദ്മനാഭപണിക്കര്‍, ദാമോദരന്‍ വെള്ളോറ, സി.സന്തോഷ്, അജിത്ത് പയ്യന്നൂര്‍, അജേഷ് കടന്നപ്പള്ളി, കെ.കൃഷ്ണവേണി, വിജയലക്ഷ്മി നാരായണന് എന്നിവര്‍ സംസാരിച്ചു. കവയിത്രി എന്‍.പി.നിഷയെ ആദരിച്ചു. സജിത വയനാടിന്റെ നേതൃത്വത്തില്‍ ആദിവാസി കൂട്ടായ്മയുടെ നാടന്‍പാട്ട് വിരുന്നും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: