കോട്ടയം: പഞ്ച വക്ത്ര തത്ത്വ വിചാര മഹാസത്രത്തിന് ഇന്ന് തിരിതെളിയും. അമയന്നൂര്‍ മഹാദേവ ക്ഷേത്രമാണ് വേദി. കേരളത്തില്‍ ആദ്യമായി നടക്കുന്ന സത്രം 22ന് സമാപിക്കും.
ഇന്നു വൈകിട്ട് നാലിന് പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി സത്രത്തിന് തിരിതെളിക്കും.
ജനം ടിവി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത് ആറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും . അഡ്വ.ആര്. രാമനാഥന് സത്രഉപദേഷ്ടാവും, ശബരിനാഥ് ദേവിപ്രിയ ആചാര്യനും ആണ്. എ. ഹരികൃഷ്ണന് ചിങ്ങവനം ഗോപകുമാര്‍, സദന് പിള്ള പെരുനാട് എന്നിവരാണ് ഉപആചാര്യന്മാര്. ദിനേശ് മേപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
അഞ്ചു ദിവസത്തെ മഹാസത്രത്തില്‍ പൂജകളും പ്രഭാഷണങ്ങളും സംഗീത ആരാധനയും നടക്കും. അഞ്ച് ശിവ പ്രതിഷ്ഠയാല്‍ സമ്പന്നമായ മഹാദേവ സന്നിധിയില്‍ അഞ്ച് തത്ത്വ നിരൂപണം ചര്‍ച്ച ചെയ്യും. അഭിഷേകം, ഹോമം എന്നിവയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: