ഒരുമയുടെ ദീപാവലി ആഘോഷം കാണാം; കൊച്ചിയിലേക്ക് വരൂ...

Monday 16 October 2017 10:01 pm IST

എസ്. കൃഷ്ണകുമാര്‍ മട്ടാഞ്ചേരി: ഗുജറാത്തികള്‍, മാര്‍വാടികള്‍, അഗര്‍വാള്‍ സമാജം, വൈഷ്ണവ സമൂഹം, ബംഗാളികള്‍, മഹാരാഷ്ട്രക്കാര്‍, തെലുങ്കാന സമാജം, ആന്ധ്രക്കാര്‍, കന്നട സംഘം, ഗോവ കൊങ്കണി സമൂഹം, തമിഴ് ബ്രാഹ്മണര്‍, തെലുങ്കുമന ചെട്ടിയാരും മലയാളി സമൂഹവും......എല്ലാവരും ഒന്നിക്കുമ്പോള്‍ വാണിജ്യ നഗരിയായ കൊച്ചിയിലെ ദീപാവലി ആഘോഷത്തിന് പ്രത്യേക ചന്തമുണ്ട്. മധുര പലഹാരവിതരണം, പടക്കം പൊട്ടിക്കല്‍, ദീപക്കാഴ്ച്ച എന്നിവയുമായി 14 വിഭാഗങ്ങളാണ് ഒന്നിക്കുന്നത്. ദീപാവലിക്കായി ഓരോ വിഭാഗവും പ്രത്യേക വിഭവങ്ങളൊരുക്കും. നരകാസുരനിഗ്രഹ ശ്രീകൃഷ്ണ ആരാധനയുമായി തെക്കെ ഇന്ത്യക്കാരും രാവണനിഗ്രഹം കഴിഞ്ഞെത്തിയ ശ്രീരാമ- സീതാ' ദേവീയുടെ അയോദ്ധ്യ പ്രവേശനത്തിന്റെ വിജയാഹ്ലാദവുമായാണ് വടക്കേ ഇന്ത്യന്‍ സമുഹത്തിന്റെ ദീപാവലിയാഘോഷം നടക്കുന്നത്. വാണിജ്യ സമൂഹത്തിന് ഇത് സംവത്സരിയാഘോഷമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.