ഒരു കോടിയുടെ സ്വര്‍ണ്ണം പിടിച്ചു

Monday 16 October 2017 10:25 pm IST

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന സ്വര്‍ണ്ണവുമായി മൂന്നുപേര്‍ പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സിദ്ധിഖ്, കര്‍ണാടക സ്വദേശി സിയാവുല്‍ ഹഖ്, പാലക്കാട് സ്വദേശി നിയാസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണിത്. ജിദ്ദയില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന സിദ്ദിക്ക് സ്പീക്കറില്‍ സ്വര്‍ണം ഒളിച്ചു കടത്തുകയായിരുന്നു. സ്പീക്കറിന്റെ ട്രാന്‍സ്‌ഫോര്‍മറിലെ ചെമ്പുകമ്പി നീക്കി സ്വര്‍ണം കമ്പിയുടെ രൂപത്തിലേക്ക് മാറ്റി. രണ്ട് കിലോ തൂക്കം വരും സ്വര്‍ണ്ണത്തിന്. ദുബായില്‍ നിന്ന് ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ വന്ന സിയാവുല്‍ ഹഖ് കാല്‍പാദങ്ങളില്‍ ഒട്ടിച്ച് കടത്താന്‍ ശ്രമിച്ച 466 ഗ്രാം തൂക്കമുള്ള സ്വര്‍ണ ബിസ്‌കറ്റുകളും, ഷാര്‍ജയില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ വന്ന നിയാസ് പെര്‍ഫ്യൂം ബോട്ടിലിന്റെ അടപ്പിനകത്ത് ചെറിയ മുത്തുകളുടെ രൂപത്തില്‍ 703 ഗ്രാം സ്വര്‍ണവുമാണ് കടത്താന്‍ ശ്രമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.