കൊടുങ്ങല്ലൂര്‍: യുവമോര്‍ച്ച അഴീക്കോട് മേഖല പ്രസിഡന്റ് ഊര്‍ക്കോലില്‍ ഉണ്ണികൃഷ്ണന്റെ വീടാക്രമിച്ച കേസില്‍ മൂന്നു ഡിവൈഎഫ്ഐക്കാരെ അറസ്റ്റു ചെയ്തു. തേവാലില്‍ വിഷ്ണു, കുത്തനേത്ത് ജിജേഷ്, ഊര്‍ക്കോലില്‍ ജിഷ്ണു എന്നിവരെയാണ് എസ്.ഐ കെ.ജെ ജിനേഷും സംഘവും അറസ്റ്റു ചെയ്തത്.ഒരാഴ്ച മുമ്പ് നടന്ന വീടാക്രമണത്തിനു ശേഷം ഇവര്‍ കണ്ണൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്കു പോകുകയായിരുന്ന ഇവരെ കോട്ടപ്പുറത്ത് വെച്ചാണ് പിടികൂടിയത്.വീടാക്രമണം നടന്ന് രണ്ടു ദിവസം കഴിഞ്ഞ് സിപിഎം പ്രവര്‍ത്തകനായ സലീഷിനെ മാരകായുധങ്ങളുമായി പിടികൂടിയിരുന്നു.ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വീടാക്രമിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ പോലിസിനു ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: