കണ്ണൂര്‍: മുഴപ്പിലങ്ങാട് ആര്‍എസ്എസ് മണ്ഡല് കാര്യവാഹിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കണ്ടാലറിയാവുന്ന എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു.
ഞായറാഴ്ച വൈകിട്ടാണ് ആര്‍എസ്എസ് മുഴപ്പിലങ്ങാട് മണ്ഡല് കാര്യവാഹ് കുടക്കടവിലെ പി.നിധീഷി(28)നെ സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നിധീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നിധീഷിനെ ഇന്നലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടനില ഇനിയും തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: