മഞ്ഞംപൊതി ഹനുമാന്‍ ഗുഹ വിശ്വാസികള്‍ക്ക്‌ വിട്ടുകൊടുക്കണം: ക്ഷേത്ര സംരക്ഷണ സമിതി

Saturday 16 July 2011 11:25 pm IST

കാഞ്ഞങ്ങാട്‌: മഞ്ഞംപൊതി കുന്നിണ്റ്റെ നെറുകയില്‍ ഹനുമാന്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട ഗുഹ വിശ്വാസികള്‍ക്ക്‌ ആരാധന നടത്തുന്നതിന്‌ സര്‍ക്കാര്‍ വിട്ടുകൊടുക്കണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്‌ ആവശ്യപ്പെട്ടു. ദൈവീക സ്വത്തായാണ്‌ പരിസര വാസികള്‍ ഈ കുന്നിനെ കാണുന്നത്‌. രാമായണ യുദ്ധത്തില്‍ ബോധം നഷ്ടപ്പെട്ട രാമനും സൈന്യത്തിനും ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവരുമ്പോള്‍ മലയില്‍ നിന്ന്‌ അടര്‍ന്നു വീണ ഒരു ഭാഗമാണ്‌ മഞ്ഞംപൊതി കുന്ന്‌ എന്നാണ്‌ ഐതിഹ്യം. അതുകൊണ്ട്‌ തന്നെ ഇവിടുത്തെ ഓരോതരി മണ്ണിനും ചെടികള്‍ക്കും വരെ ഔഷധ മൂല്യങ്ങളുള്ളതായിട്ടാണ്‌ വിശ്വസിക്കുന്നത്‌. എന്നാല്‍ ഗുഹ നില്‍ക്കുന്ന സ്ഥലം സര്‍ക്കാറിണ്റ്റെ കൈവശമാണ്‌. ഇത്‌ ഭക്തജനങ്ങള്‍ക്ക്‌ ആരാധനയ്ക്കായി വിട്ടുനല്‍കണമെന്ന്‌ അദ്ദേഹം പറഞ്ഞു. മാവുങ്കാല്‍ ശ്രീരാമ സ്വാമിക്ഷേത്രത്തില്‍ നടന്ന സമിതിയുടെ കണ്ണൂറ്‍ മേഖലാ കൌണ്‍സില്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂറ്‍ മേഖലാ പ്രസിഡണ്ട്‌ ഐ.കെ.രാംദാസ്‌ വാഴുന്നവര്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എം.ജി.രാമകൃഷ്ണന്‍, സംസ്ഥാന സംഘടനാ കാര്യ ദര്‍ശി എന്‍.കെ.വിനോദ്‌, ജില്ലാ പ്രസിഡണ്ട്‌ എച്ച്‌.എസ്‌.ഭട്ട്‌ സെക്രട്ടറി വി.രാജന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.